Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turuthan Valley

Alappuzha

മ​ണ​ൽ​ ലോ​റി​ക​ളു​ടെ സ​ഞ്ചാ​രം: തു​രു​ത്ത​ൻ ക​വ​ല​യി​ൽ റോ​ഡു​ക​ൾ ത​ക​രു​ന്നു​

മു​ഹ​മ്മ: റോ​ഡു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മ​ണ​ൽ ലോ​റി​ക​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന​ത് ജ​ന​രോ​ഷം ശ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ള​ക്കോ​ഴി​ച്ചി​റ​യി​ൽ ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​മാ​ണ് മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി കാ​യി​ക്ക​ര​യി​ലൂ​ടെ കു​ള​ക്കോ​ഴി​ചി​റ​യി​ലേ​ക്ക് നീ​ളു​ന്ന റോ​ഡി​ന് ശാ​പ​മാ​യി​രി​ക്കു​ന്ന​ത്.

തു​രു​ത്ത​ൻ​ക​വ​ല ജം​ഗ്ഷ​നി​ൽ ര​ണ്ടി​ട​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ നി​ന്ന് കു​ള​ക്കോ​ഴി​ച്ചി​റ​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ആ​രം​ഭ​ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണു​മാ​യി വ​രു​ന്ന ടോ​റ​സു​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗം അ​നു​ദി​നം ത​ക​രു​ക​യാ​ണ്.

ആ​ല​പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ നി​ന്ന് തി​രു​വി​ഴ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ആ​രം​ഭ ഭാ​ഗ​വും ത​ക​ർ​ച്ച​യി​ലാ​ണ്. അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മെ​റ്റ​ലിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര സു​ര​ക്ഷി​ത​മ​ല്ല. ലോ​റി​ക​ളി​ൽ നി​ന്ന് റോ​ഡി​ൽ തെ​റി​ച്ച് വീ​ഴു​ന്ന ചെ​ളി​യും മ​ണ്ണും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

പൊ​ടി പോ​ലു​ള്ള മ​ണ്ണ് ആ​യ​തി​നാ​ൽ മേ​ഖ​ല​യെ പൊ​ടി​പ​ട​ല​ത്തി​ൽ മൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഖ​ന​നം തു​ട​ങ്ങി​യ​പ്പോ​ൾ വീ​റോ​ടെ പ്ര​തി​ഷേ​ധ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ മാ​ള​ത്തി​ലാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Latest News

Corehub Up